Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

രാമാനുജന്‍യുറീക്കാ ബാലവേദി

ടി.വി.പുരം : വൈക്കം മേഖലയിലെ ടി.വി.പുരം യുണിറ്റില്‍ രാമാനുജന്‍യുറീക്കാ ബാലവേദി രൂപീകരിച്ചു. നാടിനെ അറിയുക എന്ന ലക്ഷ്യത്തോടു കൂടി പ്രാദേശിക പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഗണിതശാസ്ത്ര വര്‍ഷം ആഘോഷിക്കുന്നതിനും ബാലവേദി കൂട്ടുകാര്‍ തീരുമാനിച്ചു. പ്രസിഡന്റായി അനന്തകൃഷ്ണനേയും സെക്രട്ടറിയായി സനന്തു എസ് ബാബുവിനേയും ഉപഭാരവാഹികളായി അജിത്ത്, ശ്രീഹരിലാല്‍, സന്ദീപ് എന്നിവരേയും തിരഞ്ഞെടുത്തു.

 

Advertisements

വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ഭാഗമായ ഭാഷ, സംസ്കാരം ശില്പശാല കോട്ടയം ബസേലിയോസ് കോളേജില്‍ നടന്നു. എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്, പരിഷത്ത് ജനറല്‍ സെക്രട്ടറി ടി.പി ശ്രീ ശങ്കര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങായ കാവുമ്പായി ബാലകൃഷ്ണന്‍, ജോജി കൂട്ടുമ്മേല്‍, ഭാഷാ സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍ തുടങ്ങി നാല്പതോളം പേര്‍ പങ്കെടുത്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വേണം മറ്റൊരു കേരളം എന്ന വികസന കാമ്പെയിനുമായി മുന്നോട്ടുപോകുകയാണു്. കേരളത്തിന്റെ തനിമയായ വികസനനേട്ടങ്ങള്‍ നമ്മള്‍പോലുമറിയാതെ കൈമോശം വന്നുപോകുന്ന ദയനീയ സ്ഥിതി സംജാതമായിരിക്കുന്നു.

ഭാഷയില്‍ , സംസ്കാരത്തില്‍, ജീവിത ശൈലിയില്‍ , ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ ഗുണകരമല്ലാത്ത ഒരു തിരിച്ചുപോക്കു് സംഭവിക്കുന്നു. ഇതിന്റെ ആക്കം നമ്മുടെ കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണു്. കേരളത്തെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ പോറലേല്‍പ്പിക്കുന്ന ഇന്നത്തെ വികസന ദിശാബോധത്തെ പുതിയ ക്രിയാത്മകമായ ദിശയിലേക്കു് തിരിച്ചുവിടുന്നതിനും നമ്മുടെ മൂല്യങ്ങളില്‍ കൂടുതല്‍ ഊന്നുന്നതിനും. അവയെ ശാശ്വതമായി ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതിനുമാണു് കാമ്പെയിന്‍ ലക്ഷ്യംവയ്ക്കുന്നതു്. ഇക്കാര്യങ്ങള്‍ ജനങ്ങളുമായി സംവദിക്കുന്നതിനായി മൂന്നു കലാജാഥകള്‍ കേരളത്തില്‍ പര്യടനം നടത്തിക്കൊണ്ടിരിക്കുകയാണു്.

ഇതില്‍ മധ്യമേഖലാജാഥ 2011 ഡിസംബര്‍ 14-ആം തീയ്യതി രാവിലെ 11 മണിയ്ക്കു് വാഴൂര്‍ തീര്‍ത്ഥപാതപുരം എന്‍.എസ്സ്.എസ്സ് ഹൈസ്ക്കൂള്‍ ജംഗ്ഷനില്‍ എത്തിച്ചേരുന്നു. ഈ ജാഥയെ വരവേല്‍ക്കുന്നതിനും വിജയിപ്പിക്കുന്നതിനുമായി താങ്കളുടെ സാനിധ്യവും സഹകരണവും ഉണ്ടാകണമെന്നു് താല്പര്യപ്പെടുന്നു.

സ്നേനഹപൂര്‍വ്വം

സംഘാടക സമിതിയ്ക്കു് വേണ്ടി

 

1 ജി.മുരളീധരമേനോന്‍ (പ്രസിഡന്റ് കെ.എസ്സ്.എസ്സ്.പി വാഴൂര്‍ മേഖല)

2 ടി.ജെ ജോസഫ് (സെക്രട്ടറികെ.എസ്സ്.എസ്സ്.പി വാഴൂര്‍ മേഖല)

3 ശ്യാമളാ ടി.നായര്‍ (ചെയര്‍ പേഴ്സണ്‍ സംഘാടക സമിതി)

4 വി.ബിനു (കണ്‍വീനര്‍ സംഘാടക സമിതി)

വേണം മറ്റൊരു കേരളം വികസന ക്യാമ്പെയിന്‍ കോട്ടയം ജില്ലാതല ഉദ്ഘാടനം ശ്രീമതി. പി.കെ.മേദിനി നിര്‍വഹിച്ചു. വൈക്കത്ത് വച്ചുനടന്ന ഉദ്ഘാടന ചടങ്ങില്‍ ശ്രീ. ടി.എന്‍ രമേശന്‍, ശ്രീ. ടി.പി ശ്രീ ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

വേണം മറ്റൊരു കേരളം വികസന ക്യാമ്പെയിന്‍

മേയ് 15ആം തീയതി വാഴൂര്‍ മേഖലയിലെ കൂരോപ്പടയില്‍ വച്ച് ബാലവേദി ജില്ലാ ശില്പശാല നടന്നു. 25 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്  ടി യു സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍ വഹിച്ചു. മേഖല സെക്രട്ടറി ബാലാജി സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു. ഡോ. എം ജി ഗോപാലകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു. ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത അമല്‍, ചിക്കു എന്നീ കൂട്ടുകാര്‍ക്ക് സമ്മാനം നല്കി അനുമോദിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. വിദ്യാഭ്യാസ സബ്കമ്മററി കണ്‍വീനര്‍ ജോര്‍ജ് ജോസഫ്, അംബരീഷ് , ചിക്കു എന്നിവര് അവലോകനം നടത്തി സംസാരിച്ചു.

കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിഷയ ഗ്രൂപ്പ് ശില്പശാല സംഘടിപ്പിച്ചു. മേയ് 8 ം തീയതി കോട്ടയം മോഡല്‍ ഹയര്‍ സെക്കന്ഡറി സ്കൂളില്‍ വച്ച് നടന്ന പരിപാടി ജനറല്‍ സെക്ര ട്ടറി ടി പി ശ്രീശങ്കര്‍ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു. ജില്ലാ പ്രസിഡന്റ് ടി യു സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജോജി കൂട്ടുമ്മേല്‍ വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി കെ രാജന്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസം, പരിസരം, ആരോഗ്യം, ജന്‍ഡര്‍ എന്നീ വിഷയങ്ങളില് ഗ്രൂപ്പ് ചര്‍ച്ച നടത്തി പരിപാടികള്‍ക്ക് രൂപം നല്കി.

മെയ് 7-ആം തീയതി വെള്ളൂര് കെ എം ഹൈസ്കൂളില്‍ വച്ച് HS UP കുട്ടികള്‍ക്കായി അവധിക്കാല പഠനോത്സവം സംഘടിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എം വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിററ് പ്രസിഡന്റ് വി എന്‍ മണിയപ്പന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി എസ് മധു ആമുഖവും അരുണ്‍ കൃഷ്ണന്‍ കൃതജ്ഞതയും പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ കാഞ്ചനകുമാരി, ടി വി രാജന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പത്താം ക്ലാസ്സ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയ വൈശാഖിനെ അനുമോദിച്ചു, പുസ്തകങ്ങള്‍ സമ്മാനമായി നല്കി. രസതന്ത്രത്തേയും മലയാളത്തേയും അടിസ്ഥാനമാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ടി കെ സുവര്‍ണ്ണന്‍, വി എസ് മധു എന്നിവര്‍ നേതൃത്വം നല്കി. പരിപാടിയില്‍ 43 കുട്ടികളും 10 പ്രവര്‍ത്തകരും പങ്കെടുത്തു.